പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്
Saturday, October 23, 2021 11:20 PM IST
കോ​വ​ളം: വെ​ങ്ങാ​നൂ​ർ അ​യ്യ​ൻ​കാ​ളി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹി​സ്റ്റോ​റി​ക്ക​ൽ സ്റ്റ​ഡീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ അ​യ്യ​ൻ​കാ​ളി പ്ര​തി​ഭാ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന് ന​ട​ക്കും.​ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പു​ര​സ്കാ​ര ജേ​താ​വ് ച​ല​ച്ചി​ത്ര ന​ട​ൻ ഇ​ന്ദ്ര​ൻ​സി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. വെ​ങ്ങാ​നൂ​ർ ശ്രീ ​അ​യ്യ​ൻ​ങ്കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ അ​യ്യ​ൻ​ങ്കാ​ളി ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ്ഹി​സ്റ്റോ​റി​ക്ക​ൽ സ്റ്റ​ഡീ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ബു ഗോ​പി​നാ​ഥ്, എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. എ​സ്. ശ്രീ​കു​മാ​ർ , ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി​ന്ധു വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​എ​സ്. സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.