വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: സാ​ക്ഷി​യാ​യ മ​ക​നെയും കൊ​ന്നു; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, October 24, 2021 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ കേ​സി​ലെ​ഒ​ന്നാം സാ​ക്ഷി​യാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
2015 മാ​ര്‍​ച്ചി​ൽ കീ​ഴാ​യി​ക്കോ​ണം സ്വ​ദേ​ശി പ്ര​ദീ​പ്(32) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ കീ​ഴാ​യി​ക്കോ​ണം വ​ണ്ടി​പ്പു​ര മു​ക്ക് കൈ​ത​റ​ക്കു​ഴി വീ​ട്ടി​ല്‍ പു​ഷ്പാം​ദ​ന്‍, ഇ​യാ​ളു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ വി​നേ​ഷ്, വ​ണ്ടി​പ്പു​ര​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ്, സു​രേ​ഷ് എ​ന്നി​വ​രാ​ണ് സം​ഭ​വം ന​ട​ന്ന് ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ദീ​പി​ന്‍റെ മാ​താ​വ് ക​മ​ല കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ഒ​ന്നാം സാ​ക്ഷി​യാ​യി​രു​ന്നു പ്ര​ദീ​പി​നെ സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങു​ന്ന​തി​ന് ഏ​താ​നം ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പ്ര​തി​ക​ൾ കൊ​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റൂ​റ​ല്‍ ഡി​സി​ആ​ര്‍​ബി എ​ന്‍.​വി​ജു​കു​മാ​റി​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല. റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​കെ. മ​ധു, അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഇ.​എ​സ്. ബി​ജു​മോ​ന്‍, റൂ​റ​ല്‍ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​സു​ല്‍​ഫി​ക്ക​ര്‍,എ​എ​സ്ഐ ഷ​ഫീ​ര്‍ ല​ബ്ബ, പ്ര​കാ​ശ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.