ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര അ​ല്പ​ശി ഉ​ത്സ​വം: ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും
Tuesday, October 26, 2021 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ല്പ​ശി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ ഇ​ന്നു തു​ട​ങ്ങും. ന​വം​ബ​ർ ര​ണ്ടി​നാ​ണ് കൊ​ടി​യേ​റ്റ്. ഇ​ന്നു വൈ​കു​ന്നേ​രം മു​ള​പൂ​ജ​യ്ക്കു​ള്ള മ​ണ്ണു​നീ​ർ കോ​ര​ൽ ന​ട​ക്കും.
മി​ത്രാ​ന​ന്ദ​പു​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ നി​ന്നു കോ​രു​ന്ന മ​ണ്ണു​നീ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ക്കു​ന്ന​തോ​ടെ ക​ല​ശം തു​ട​ങ്ങും.
ന​വം​ബ​ർ ഒ​ന്നി​ന് ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം. ര​ണ്ടി​ന് രാ​വി​ലെ കൊ​ടി​യേ​റ്റി​ന് മു​ന്പ് വീ​ണ്ടും മ​ണ്ണു​നീ​ർ കോ​രും. ഒ​ന്പ​തി​ന് രാ​ത്രി വ​ലി​യ​കാ​ണി​ക്ക. 10ന് ​രാ​ത്രി പ​ള്ളി​വേ​ട്ട. 11ന് ​വൈ​കു​ന്നേ​രം ശം​ഖു​മു​ഖ​ത്ത് ആ​റാ​ട്ട്.
ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ​ക്കൊ​പ്പം സ​മീ​പ​ത്തെ നാ​ല് ക്ഷേ​ത്ര​ങ്ങ​ളി​ലെ വി​ഗ്ര​ഹ​ങ്ങ​ൾ കൂ​ടി​യാ​റാ​ട്ടി​നാ​യി എ​ഴു​ന്നെ​ള്ളി​ക്കും.
ഉ​ത്സ​വ നാ​ളു​ക​ളി​ൽ നൃ​ത്ത​ങ്ങ​ളും മ​റ്റ് ക്ഷേ​ത്ര​ക​ല​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് അ​ര​ങ്ങേ​റും.