മൊ​ബൈ​ൽ ഷോ​പ്പി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Tuesday, October 26, 2021 11:11 PM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മൊ​ബൈ​ൽ ഷോ​പ്പി​ലു​ണ്ടാ​യ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​യു​ട​മ​യ്ക്കും സ​ഹോ​ദ​രി​ക്കും പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ലെ ഡ്രീം ​മൊ​ബൈ​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ണ​ത്തി​ൽ അ​രു​വി​ക്ക​ര സ്വ​ദേ​ശി വി​ഷ്ണു, വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി സ​രി​ത​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ക​ട​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും അ​ക്ര​മി​സം​ഘം ക​ട​യു​ടെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത് 25,000 രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.
ആ​ദ്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം തി​രി​കെ പോ​യ സം​ഘം വീ​ണ്ടും എ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് വി​ഷ്ണു പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. ആ​ക്ര​മ​ണ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു.​വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.