രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ധി​ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കും: ഡോ.ജെ. പ്ര​ഭാ​ഷ്
Wednesday, October 27, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യ ഗ​തി​വി​ഗ​തി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ നി​ർ​ണാ​യ​ക സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജെ. പ്ര​ഭാ​ഷ് .
വ​ക്കം മൗ​ല​വി ഫൗ​ണ്ടേ ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​വോ​ഥാ​ന വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി "ഭാ​വി ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യം 'എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​വ​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​താ​ജു​ന്നി​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ബാ​ബു​ക്കു​ട്ടി, ആ​ർ. ല​ക്ഷ്മി,ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ. ​സു​ഹൈ​ർ, സെ​ക്ര​ട്ട​റി ഡോ. ​കാ​യം​കു​ളം യൂ​നു​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.