അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച യുവാവിന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ എ​ത്തി​ച്ചു
Thursday, October 28, 2021 1:25 AM IST
പാ​റ​ശാ​ല: അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ എ​ത്തി​ച്ചു. ചാ​യ്‌​ക്കോ​ട്ടു​കോ​ണം കു​ള​ത്താ​മ​ല്‍ ശ്രീ​രം​ഗ​ത്തി​ല്‍ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ​യും ക​മ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ​ത്മ​കു​മാ​ര്‍ (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച അ​മേ​രി​ക്ക​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​വി​ടെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി കൂ​ടി​യാ​യി​രു​ന്നു പ​ത്മ​കു​മാ​ര്‍. ഭാ​ര്യ: സ​ന്ധ്യ, മ​ക്ക​ള്‍: ദ​ഷ, തീ​ര്‍​ഥ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്.