പൊ​ന്നാം​ചു​ണ്ട് വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Thursday, November 25, 2021 11:17 PM IST
വി​തു​ര: മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യ​തോ​ടെ പൊ​ന്നാം​ചു​ണ്ട് വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ച്ചു.​യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം തി​ക​ഞ്ഞ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ട്.
ക​ൺ​വ​ൻ​ഷ​നു​ക​ളും ഗൃ​ഹ​സ​ന്ദ​ർ​ശ​വു​മാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്കൊ​പ്പം ജി​ല്ലാ നേ​താ​ക്ക​ളും ഒ​പ്പം കൂ​ടി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം കൊ​ഴു​ത്തു.​യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലോ​ട് ര​വി, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ, ആ​നാ​ട് ജ​യ​ൻ, ബി.​ആ​ർ.​എം.​ഷ​ഫീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ഡി​സം​ബ​ർ ഏ​ഴി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കോ​ൺ​ഗ്ര​സി​ലെ പ്രേം​ഗോ​പ​കു​മാ​ർ,എ​ൽ​ഡ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ​യി​ലെ എ​സ്.​ര​വി​കു​മാ​ർ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ​പേ​പ്പാ​റ വാ​ർ​ഡം​ഗ​മാ​യ ബി​ജെ​പി​യി​ലെ ജെ.​എ​സ്.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. വാ​ർ​ഡം​ഗ​മാ​യി​രു​ന്ന എ​ൽ.​വി.​വി​പി​ൻ രാ​ജി വ​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.