പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Friday, November 26, 2021 11:19 PM IST
നെ​ടു​മ​ങ്ങാ​ട്: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴ​യും. ആ​ര്യ​നാ​ട് പ​ഴ​യ​തെ​രു​വ് മു​റി​യി​ൽ ചൂ​ഴ ക​ടു​ക്കോ​ട് ത​ട​ത്ത​രി​ക​ത്ത് അ​തു​ല്യ ഭ​വ​നി​ൽ ഷൈ​ജു​കു​മാ​ർ (23) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ ) ജ​ഡ്ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക മു​ഴു​വ​നും ഇ​ര​യു​ടെ കോ​മ്പ​ൻ​സേ​ഷ​നാ​യി ന​ൽ​ക​ണ​മെ​ന്നും, ന​ൽ​കാ​തി​രു​ന്നാ​ൽ ആ​റു​മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും സ്പെ​ഷ്യ​ൽ ജ​ഡ്ജ് വി​ധി​ച്ചു.

വി​ള​വൂ​ർ​ക്ക​ലി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

കാ​ട്ടാ​ക്ക​ട : ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യം മൂ​ല​മ​ൺ അ​രു​കി​ൽ പ​റ​മ്പ് അ​ശ്വ​തി നി​ല​യ​ത്തി​ൽ അ​നി​ൽ മാ​ധ​വ​ൻ നാ​യ​രു​ടെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.