പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഇ​നി മു​ത​ൽ ഇ​എം​എ​സ് ഹാ​ളി​ൽ
Saturday, November 27, 2021 11:18 PM IST
പാ​റ​ശാ​ല: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ത്‌​കാ​ലി​ക​മാ​യി പു​ത്ത​ൻ​ക​ട​യി​ലെ ഇ​എം​എ​സ് ഹാ​ളി​ലേ​ക്ക് മാ​റ്റി. റെ​യി​ൽ പാ​ത​യി​ലു​ണ്ടാ​യ തു​ട​ർ​ച്ചാ​യാ​യ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം റെ​യി​ൽ പാ​ത​യ്ക്കു സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​മെ​ന്നു റെ​യി​വേ അ​ധി​കൃ​ത​ർ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കാ​ട്ടി​ടം മാ​റാ​ൻ ക​ത്ത് ന​ൽ​കി​യ​ത്.

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് കെ​ട്ടി​ടം മാ​റ​ണ​മെ​ന്ന് റെ​യി​ൽ​വേ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി പു​തി​യ​കെ​ട്ടി​ടം പ​ണി​യു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന്നെ പു​ത്ത​ൻ​ക​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഇ​എം​എ​സ് ഹാ​ളി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക. ര​ണ്ടു വ​ർ​ഷം മു​ന്പ് 35 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് കെ​ട്ടി​ടം മോ​ടി​പി​ടി​പ്പി​ച്ചി​രു​ന്നു.

റ​യി​ൽ​വേ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഒ​രാ​ഴ്ച മു​ന്പാ​ണു കെ​ട്ടി​ടം ഒ​ഴി​യാ​ൻ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ക​യും പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സ് കെ​ട്ടി​ടം ഒ​ഴി​യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.