ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Saturday, November 27, 2021 11:18 PM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക്ത​ല ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. സെ​മി​നാ​ർ ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കു​ടും​ബ കോ​ട​തി ജ​ഡ്ജി​യു​മാ​യ ജെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ ജി.​മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ​താ​ലൂ​ക്ക് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ കു​മാ​രി, നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ ഏ​ലി​യാ​സ് തോ​മ​സും ജി​ല്ലാ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ഗി​ഫ്റ്റ്സ​ൻ രാ​ജും ക്ലാ​സു​ക​ൾ ന​യി​ച്ചു.