സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സി​നു തു​ട​ക്ക​മാ​യി
Monday, November 29, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നു ഹോ​പ് ഓ​ണ്‍ - ഹോ​പ് ഓ​ഫ് മാ​തൃ​ക​യി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സി​റ്റി സ​ർ​വീ​സി​ന് തു​ട​ക്ക​മാ​യി. ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് 10-15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​താ​ണ് സം​വി​ധാ​നം. ന​ഗ​ര​യാ​ത്രി​ക​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ധ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി ഭാ​വി​യി​ൽ കൊ​ച്ചി, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളി​ൽ 50 രൂ​പ​യ്ക്ക് 24 മ​ണി​ക്കൂ​ർ പ​രി​ധി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നുള്ള ഗു​ഡേ ടി​ക്ക​റ്റ് മ​ന്ത്രി പു​റ​ത്തി​റ​ക്കി. ഗു​ഡ് ഡേ ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഏ​ത് ബ​സി​ലും എ​ത്ര പ്രാ​വ​ശ്യ​വും യാ​ത്ര ചെ​യ്യാ​നാ​കും.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണ​വും സി​റ്റി സ​ർ​ക്കു​ല​ർ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സി​റ്റി സ​ർ​ക്കു​ല​റി​ന്‍റെ ബു​ക്ക്‌​ല​റ്റും മാ​പ്പും പു​റ​ത്തി​റ​ക്കി. ട്രാ​വ​ൽ​കാ​ർ​ഡു​ക​ളു​ടെ പ്ര​കാ​ശ​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന് നിം​സ് മെ​ഡി​സി​റ്റി​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ നിം​സ് എം​ഡി ഫൈ​സ​ൽ​ഖാ​ന് മ​ന്ത്രി കൈ​മാ​റി. ന​ഗ​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് 90 ബ​സു​ക​ളാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. റൂ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ പ്ര​ത്യേ​ക നി​റം ന​ൽ​കി​യി​ട്ടു​ണ്ട്. 50 രൂ​പ​യു​ടെ ഒ​റ്റ ടി​ക്ക​റ്റി​ൽ 24 മ​ണി​ക്കൂ​ർ ഈ ​ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാം.

50 രൂ​പ​യാ​ണ് ട്രാ​വ​ൽ​കാ​ർ​ഡി​ന്‍റെ നി​ര​ക്ക്. ഇ​തി​ൽ 100 രൂ​പ​യ്ക്ക് യാ​ത്ര ചെ​യ്യാം. തു​ട​ർ​ന്ന് ചാ​ർ​ജ്ജ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. ബ​സി​ൽ പ​ണം ന​ൽ​കി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം. യോ​ഗ​ത്തി​ൽകെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ പ​ങ്കെ​ടു​ത്തു.