ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Monday, November 29, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ശ്രീ​ക​ണ്ഠേ​ശ്വ​രം ശ്രീ​ചി​ത്ര ഹോം ​പ്ര​ദേ​ശ​ത്തെ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​ര്‍ അ​റി​യി​ച്ചു.​
കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ വേ​റ്റി​നാ​ട് പ്ര​ദേ​ശ​ത്തെ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും എ​ഡി​എം അ​റി​യി​ച്ചു.