കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കാ​ട്ടാ​ക്ക​ട​: വി​ദ്യാ​ർ​ഥി ഉ​ച്ച​കോ​ടി നടത്തി
Monday, November 29, 2021 11:33 PM IST
കാ​ട്ടാ​ക്ക​ട: പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ആ​ർ​ത്തി​യോ​ടെ​യു​ള്ള ഉ​പ​യോ​ഗ​മാ​ണ് ഇ​ന്ന് കാ​ണു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ്. അ​നി​യ​ന്ത്രി​ത​മാ​യ പ്ര​കൃ​തി ചൂ​ഷ​ണ​വും ഹ​രി​ത ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ ബ​ഹി​ർ​ഗ​മ​ന​വും ഭൂ​മി​യു​ടെ താ​പ​നി​ല​യു​ടെ സ​ന്തു​ലി​ത​യെ ത​ക​ർ​ക്കു​ന്നു. ഇ​താ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കാ​ട്ടാ​ക്ക​ട എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഊ​രൂ​ട്ട​മ്പ​ലം ബാ​ങ്ക് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കാ​ട്ടാ​ക്ക​ട​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലെ സ​മാ​പ​ന സെ​ഷ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി രൂ​പ​രേ​ഖ​യു​ടെ പ്ര​കാ​ശ​നം മ​ന്ത്രി പി.​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ധി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.