ന​വ​ജാ​തശി​ശുവിന്‍റെ മരണം: ചി​കി​ത്സാ പി​ഴ​വെന്ന് ആ​രോ​പ​ണം
Tuesday, November 30, 2021 11:05 PM IST
നെ​ടു​മ​ങ്ങാ​ട് :നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത് ചി​കി​ത്സാ​പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.​വി​തു​ര ശി​വ​ൻ കോ​വി​ൽ ജം​ഗ്ഷൻ മ​ൻ​സ ഹൗ​സി​ൽ മ​ൻ​സാ​ദി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ​യു​ടെ പെ​ൺ​കു​ഞ്ഞാ​ണ് തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്.​പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫാ​ത്തി​മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
തു​ട​ർ​ന്ന് ലേ​ബ​ർ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കു​ന്നേ​രം എ​ട്ടോ​ടെ കു​ട്ടി മ​രി​ച്ച​ന്ന് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത് .ചി​കി​ത്സാ​പി​ഴ​വാ​ണ് കു​ഞ്ഞു മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ചു​ബ​ന്ധു​ക്ക​ൾ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രി​യ യു​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഫാ​ത്തി​മ.
ഡോ​ക്ട​ർ കൃ​ത്യ​സ​മ​യ​ത്ത് ലേ​ബ​ർ റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. സ്വ​കാ​ര്യ പ്രാ​ക്ടീ​സ് റൂ​മി​ലാ​യി​രു​ന്ന ഡോ​ക്ട​ർ രാ​ത്രി 8.30നാ​ണ് ലേ​ബ​ർ റൂ​മി​ലെ​ത്തി​യ​ത് അ​പ്പോ​ഴേ​ക്കും ഫാ​ത്തി​മ സ്വാ​ഭാ​വി​ക പ്ര​സ​വ​ത്തി​ലൂ​ടെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രു​ന്നു. ഒ​ന്നാം മാ​സം മു​ത​ൽ ഈ ​ഡോ​ക്ട​റെ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് റൂ​മി​ൽ സ​ന്ദ​ർ​ശി​ച്ചാ​ണ് പ​രി​ച​ര​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും യ​ഥാ​സ​മ​യം കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ത​യാ​റാ​വാ​തി​രു​ന്ന​താ​ണ് കു​ഞ്ഞ് മ​രി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ഭ​ർ​ത്താ​വ് മ​ൻ​സാ​ദ് ആ​രോ​പി​ച്ചു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​ൻ​സാ​ദി​ന്‍റെ ഭാ​ര്യ​യ്ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത് വ​ന്നു. ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നി​ലും പോ​ലീ​സി​ലും ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി .