ഇ​ര​ട്ട​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു; ചൊ​വ്വ​ള്ളൂ​ർ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, November 30, 2021 11:40 PM IST
കാ​ട്ടാ​ക്ക​ട : ചൊ​വ്വ​ള്ളൂ​ർ കൊ​ങ്ങ​പ്പ​ള്ളി ഇ​ര​ട്ട​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് ചൊ​വ്വ​ള്ളൂ​ർ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി.
അ​ഞ്ചു​മാ​സം മു​ന്പ് ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ നി​ർ​മി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. റോ​ഡ് അ​പ​ക​ട സ്ഥി​തി​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ര​ട്ട​ക്കു​ള​ങ്ങ​ൾ​ക്ക് ന​ടു​വി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന വി​ള​പ്പി​ൽ​ശാ​ല - ചൊ​വ്വ​ള്ളൂ​ർ റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.