തെ​ളി​മ പ​ദ്ധ​തി​: റോഷൻ കടകളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു
Wednesday, December 1, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട് : റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താ​നും ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും ഉ​പ​ഭോ​ക്താ​വി​ന് അ​വ​സ​ര​മൊ​രു​ക്കി പൊ​തു​വി​ത​ര​ണ​വ​കു​പ്പ് തെ​ളി​മ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
ആ​ദ്യ​പ​ടി​യാ​യി റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ തെ​ളി​മ എ​ന്ന പേ​രി​ല്‍ പ​രാ​തി​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചു. പ​രാ​തി,കാ​ര്‍​ഡി​ന്‍റെ കോ​പ്പി, ആ​ധാ​റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ പെ​ട്ടി​യി​ലി​ട്ടാ​ല്‍ മ​തി.15​ദി​വ​സ​ത്തി​ന​കം അ​ത് പ​രി​ഗ​ണി​ച്ച് പ​രി​ഹാ​രം ഉ​ണ്ടാ​കും.​

ആ​ധാ​ര്‍​ന​മ്പ​ര്‍ റേ​ഷ​ന്‍​കാ​ര്‍​ഡി​ല്‍ ചേ​ര്‍​ക്കു​ക, കാ​ര്‍​ഡ് ഉ​ട​മ​ക​ളു​ടെ പേ​രി​ലെ​തെ​റ്റ്, കാ​ര്‍​ഡു​മാ​യു​ള്ള ബ​ന്ധം, എ​ല്‍​പി​ജി, വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ തു​ട​ങ്ങി​യ​അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ തി​രു​ത്താം.

കൂ​ടാ​തെ റേ​ഷ​ന്‍​കാ​ര്‍​ഡി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ള​വ് എ​ന്നി​വ​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഡി​പ്പോ ലൈ​സ​ന്‍​സി, സെ​യി​ല്‍​സ്മാ​ന്‍ എ​ന്നി​വ​രു​ടെ​പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​പ്പെ​ട്ടി​യി​ലി​ടാം.​പെ​ട്ടി പൂ​ട്ടി റേ​ഷ​നിം​ഗ് ഇ​ന്‍​സ്പ​ക​ര്‍ താ​ക്കോ​ല്‍ സൂ​ക്ഷി​ക്ക​ണം.

എ​ല്ലാ ആ​ഴ്ച​യും​അ​വ​സാ​ന​ത്തെ പ്ര​വൃ​ത്തി ദി​വ​സം റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ റേ​ഷ​ന്‍​ക​ട​ക​ളി​ലെ​ത്തി പെ​ട്ടി പ​രി​ശോ​ധി​ച്ച് പ​രാ​തി​ക​ള്‍ ശേ​ഖ​രി​ച്ച് താ​ലൂ​ക്ക്സ​പ്ലൈ​ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റും. പ​രാ​തി​ക​ള്‍ എ​ആ​ര്‍​ഡി ത​ല വി​ജി​ല​ന്‍​സ്ക​മ്മി​റ്റി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. 15വ​രെ ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​ന​ൽ​കാം.