എ​യ്ഡ്സി​നെ​തി​രെ ഒ​രു ഗോ​ള്‍ ബോ​ധ​വ​ത്ക​ര​ണം
Wednesday, December 1, 2021 11:24 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​യ്ഡ്സി​നെ​തി​രെ ഒ​രു ഗോ​ള്‍ എ​ന്ന പേ​രി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.​സ്കൂ​ൾ ബാ​സ്ക​റ്റ് ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​സ്ക​റ്റി​ലേ​യ്ക്ക് ഗോ​ള്‍ ചെ​യ്ത് എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, വി​ദ്യാ​ര്‍​ഥി​നി പ്ര​തി​നി​ധി ഷ​ഫ്നം എ​ന്നി​വ​രും ഗോ​ളു​ക​ൾ ഇ​ട്ടു. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​വും എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ഡോ. ​എം.​എ സാ​ദ​ത്ത്, ആ​ര്‍. അ​ജി​ത, എ​ന്‍.​കെ അ​നി​ത​കു​മാ​രി, എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഡോ. ​ജെ.​എ​സ്. ഭാ​ഗ്യ​ശ്രീ ന​യി​ച്ചു.