സം​സ്ഥാ​ന ജൂ​ണി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നാലുമുതൽ
Wednesday, December 1, 2021 11:24 PM IST
കി​ളി​മാ​നൂ​ർ: സം​സ്ഥാ​ന ജൂ​ണി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ലു മു​ത​ൽ ആ​റു​വ​രെ കി​ളി​മാ​നൂ​ർ ആ​ർ​ആ​ർ​വി ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ർ​ആ​ർ​വി ബോ​യ്സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ.​എ​ച്ച്എ​സ്എ​സ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 600ഓ​ളം കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട കേ​ര​ള ആ​ൺ​കു​ട്ടി​ക​ളു​ടേ​യും പെ​ൺ​കു​ട്ടി​ക​ളു​ടേ​യും ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. നാ​ലി​ന് രാ​വി​ലെ 7.30ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​മാ​ത്യു പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സോ​ഫ്റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​സ​ർ​ജ​ൻ കു​മാ​ർ ക​ജ​ട അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​മ​നോ​ജ് ,ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ് സു​ധീ​ർ, കേ​ര​ള സോ​ഫ്റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ൽ എ ​ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​ആ​റി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.