ഓ​ണ്‍​ലൈ​ൻ ക്രി​സ്മ​സ് കാ​ര​ൾ അ​ഞ്ചി​ന്
Thursday, December 2, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് കാ​ര​ൾ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ഏ​ഴി​നാ​യി ന​ട​ത്തും.​വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ അ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.
വൈ​എം​സി​എ ക്വ​യ​റി​നു പു​റ​മേ, പേ​രു​ർ​ക്ക​ട എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, വ​ഴു​ത​യ്ക്കാ​ട് ശാ​ലേം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പാ​ള​യം സി​എ​സ്ഐ​മ​റ്റീ​ർ മെ​മ്മോ​റി​യ​ൽ ച​ർ​ച്ച്, വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പ​രു​ത്തി​പ്പാ​റ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, പേ​രൂ​ർ​ക്ക​ട സി​എ​സ്ഐ ച​ർ​ച്ച്, കു​മാ​ര​പു​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ന​ന്ത​ൻ​കോ​ട് ജ​റു​സ​ലേം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് എ​ന്നി​വ​യു​ടെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.