ഗു​രു​ദേ​വ ചി​ന്ത​ക​ൾ​ക്ക് എ​ന്നും പ്ര​സ​ക്തി: മ​ന്ത്രി പി.​എ.​മ​ഹ​മ്മ​ദ് റി​യാ​സ്
Thursday, December 2, 2021 11:26 PM IST
ശ്രീ​കാ​ര്യം: ഏ​ത് കാ​ല​ത്തും ഗു​രു​വി​ന്‍റെ ചി​ന്ത​ക​ൾ​ക്ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി പി.​എ.​മ​ഹ​മ്മ​ദ് റി​യാ​സ് . ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ങ്ങു​ന്ന ഡി​ജി​റ്റ​ൽ മ്യൂ​സി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ഗു​രു​കു​ലം സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ ,കൗ​ൺ​സി​ല​ർ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ, ടൂ​റി​സം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ൽ ഗു​രു​വി​ന്‍റെ ജീ​വ​ച​രി​ത്രം, മ​ഹ​ത്വം, ഉ​ദ്ബോ​ധ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി തു​ട​ങ്ങി​യ​വ ഡി​ജി​റ്റ​ർ മാ​തൃ​ക​യി​ൽ പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നാ​യി സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പാ​ണ് ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​ത്.