സി​പിഎം ​നേ​മം ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
Wednesday, December 8, 2021 11:53 PM IST
നേ​മം: സി​പി​എം നേ​മം ഏ​രി​യാ സ​മ്മേ​ള​നം വെ​ള്ളാ​യ​ണി രാ​ജ​സൂ​യം ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന ഏ​രി​യ ക​മ്മി​റ്റി അം​ഗം ബാ​ല​രാ​മ​പു​രം ക​ബീ​ർ പ​താ​ക ഉ​യ​ർ​ത്തി. ഡി. ​സു​രേ​ഷ്കു​മാ​ർ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, ജി. ​എ​ൽ. ഷി​ബു​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. വി.​ജെ. ത​ങ്ക​പ്പ​ൻ അ​നു​സ്മ​ര​ണം ബാ​ല​രാ​മ​പു​രം ശ​ശി​യും, ബാ​ല​രാ​മ​പു​രം കൃ​ഷ്ണ​ൻ​കു​ട്ടി അ​നു​സ്മ​ര​ണം മു​ര​ളീ​ധ​ര​ൻ നാ​യ​രും, എ​സ് ആ​ർ ആ​ശ അ​നു​സ്മ​ര​ണം എ​സ് കെ ​പ്രീ​ജ​യും അ​വ​ത​രി​പ്പി​ച്ചു.​ഏ​രി​യ സെ​ക്ര​ട്ട​റി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി. ​ശി​വ​ൻ​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സി. ​ജ​യ​ൻ ബാ​ബു, സി. ​അ​ജ​യ​കു​മാ​ർ, ബി. ​പി. മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 168 പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നും പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും.