യു​വ​തി​യു​ടെ മ​ര​ണം: സ​ഹോ​ദ​ര​ന്‍ പി​ടി​യി​ല്‍
Sunday, January 16, 2022 11:52 PM IST
പേ​രൂ​ര്‍​ക്ക​ട: യു​വ​തി​യെ പൂ​ജ​പ്പു​ര​യി​ലെ വാ​ട​ക​വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​പ്പി​ല്‍ വി​ട്ടി​യം അ​രു​വി​പ്പു​റം സ്വ​ദേ​ശി​യും പൂ​ജ​പ്പു​ര വി​ദ്യാ​ധി​രാ​ജ ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 19/1ല്‍ ​വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രു​ന്ന​യാ​ളു​മാ​യ സു​രേ​ഷ്കു​മാ​ര്‍ (41) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 14ന് ​രാ​വി​ലെ​യാ​ണ് വാ​ട​ക​വീ​ട്ടി​ല്‍ സു​രേ​ഷി​ന്‍റെ സ​ഹോ​ദ​രി നി​ഷ (37) യെ ​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​യി​രു​ന്നു നി​ഷ​യെ​ന്ന് പൂ​ജ​പ്പു​ര പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് മ​ര​ണം ത​ല​യ്ക്ക​ടി​യേ​റ്റ​തു​മൂ​ല​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. മ​ര​ണ​ത്തി​ന് ഒ​രാ​ഴ്ച​മു​മ്പ് ഇ​യാ​ള്‍ സ​ഹോ​ദ​രി​യെ മ​ണ്‍​വെ​ട്ടി​ക്കൈ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച​താ​യി ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ചു.

പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.
തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ത​ന്നെ സ​ഹോ​ദ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ല​യി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് നി​ഷ​യു​ടെ നി​ല വ​ഷ​ളാ​ക്കി​യ​ത്.

ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് 14ാം തീ​യ​തി ഇ​വ​രെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സു​രേ​ഷ്കു​മാ​ര്‍. പൂ​ജ​പ്പു​ര സി​ഐ ആ​ര്‍. റോ​ജ്, എ​സ്ഐ​മാ​രാ​യ പ്ര​വീ​ണ്‍, ശി​വ​പ്ര​സാ​ദ്, എ​എ​സ്ഐ​മാ​രാ​യ ഷാ​ജി ഷി​ബു എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.​പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.