ബി​ജെ​പി ഇ​ന്ത്യ​യെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു: ​കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
Sunday, January 16, 2022 11:55 PM IST
പാ​റ​ശാ​ല : കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര​ന്തി​ര​മാ​യി ജ​ന​വി​രു​ദ്ധ തൊ​ഴി​ലാ​ളി വി​രു​ദ്ധ ക​ർ​ഷ​ക വി​രു​ദ്ധ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും ബി​ജെ​പി ഭ​ര​ണം രാ​ജ്യ​ത്തെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ .

സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പാ​റ​ശാ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​ന, നീ​തി​ന്യാ​യ വ്യ​വ​സ്ഥ ബ​ഹു​സ്വ​ര​ത എ​ന്നി​വ ത​ക​ർ​ക്കു​ന്നു. രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക്ക് പ​ക​രം ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മു​സ്‌​ലീ​ങ്ങ​ളെ പൗ​ര​ന്മാ​രാ​യ​ല്ല ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ടു​ന്ന​ത്.​ക​ഴി​ഞ്ഞ ക്രി​സ്മ​സി​ന് മാ​ത്രം പ​ന്ത്ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ടു .

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ക്കു​ന്ന ബി​ജെ​പി കേ​ര​ള​ത്തി​ൽ നി​ല​പാ​ട് മാ​റ്റു​ക​യും അ​ര​മ​ന​ക​ൾ ക​യ​റി​യി​റ​ങ്ങി ബി​ഷ​പ്പു​മാ​രു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്നും ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​വും വ​ർ​ഗീ​യ ശ​ക്തി​ക​ളോ​ടു​ള്ള വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വ​വു​മാ​ണ് അ​വ​രെ അ​ധ​പ​ധ​ന​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ​നാ​ഗ​പ്പ​ൻ യോ​ഗ​ത്തി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.