മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 18, 2022 12:01 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​യ്ക്ക് ക​രാ​ര്‍ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കു​ന്നു. 1. റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റ്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: ഒ​ന്ന്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: സ​യ​ന്‍​സി​ലോ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലോ അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും നേ​ടി​യ ബി​രു​ദ​വും അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള മൂ​ന്നു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ മാ​സ്റ്റ​ര്‍ ഡി​ഗ്രി. പ്രാ​യ​പ​രി​ധി: 30 വ​യ​സ്. പ്ര​തി​മാ​സ ശ​മ്പ​ളം : 31000/- രൂ​പ. ക​രാ​ര്‍ കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷ​മാ​ണ്.

2. ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: ഒ​ന്ന്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: അം​ഗീ​കൃ​ത ബോ​ര്‍​ഡ് ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് അ​ല്ലെ​ങ്കി​ല്‍ പ്ല​സ് ടു ​പാ​സാ​യി​രി​ക്ക​ണം. കം​പ്യൂ​ട്ട​റി​ല്‍ മി​നി​ട്ടി​ല്‍ 15000 കീ ​ഡി​പ്ര​ഷ​ന്‍​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും ബേ​സി​ക് നേ​ഴ്‌​സിം​ഗി​ലോ ഫി​സി​യോ തെ​റാ​പ്പി​യി​ലോ സ്പീ​ച്ച് ആ​ൻ​ഡ് ലാം​ഗ്വേ​ജി​ലോ ഉ​ള്ള വി​ജ​യം അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​ണ്. പ്രാ​യം: 25 വ​യ​സ്. പ്ര​തി​മാ​സ ശ​മ്പ​ളം: 17000/- രൂ​പ. ക​രാ​ര്‍ കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷ​മാ​ണ്. മേ​ല്‍​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന ത​സ്തി​ക​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജ​ന​ന​തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മു​ന്‍​പ​രി​ച​യം, മേ​ല്‍​വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ​ക​ള്‍ ഈ​മാ​സം 22നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ന്‍​പാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ല്‍ ത​പാ​ല്‍ വ​ഴി​യോ, ഇ-​മെ​യി​ല്‍ വ​ഴി​യോ, നേ​രി​ട്ടോ ന​ല്‍​കണം.