അ​മ്പെ​യ്ത്ത് പ​രി​ശീ​ല​ന​ത്തി​ന് പ്ര​കൃ​തീ​യം ആ​ര്‍​ച്ച​റി ക്ല​ബ്
Tuesday, January 18, 2022 12:01 AM IST
നെ​ടു​മ​ങ്ങാ​ട് : പാ​ര​മ്പ​ര്യ അ​മ്പെ​യ്ത്തി​നെ സം​ര​ക്ഷി​ക്കാ​നും, ക​ലാം​ശ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പ്ര​കൃ​തീ​യം ആ​ര്‍​ച്ച​റി ക്ല​ബ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. നെ​ടു​മ​ങ്ങാ​ട് മ​യി​ലാ​ടും​പാ​റ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​കൃ​തീ​യം സാ​ം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​ണ് സം​ഘാ​ട​ക​ര്‍. പ​രി​ശീ​ല​ന​ത്തി​നും വി​നോ​ദ​ത്തി​നു​മാ​യി പ്ര​കൃ​തീ​യം കാ​മ്പ​സി​ല്‍ വി​ശാ​ല​മാ​യ ആ​ര്‍​ച്ച​റി റേ​ഞ്ചും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത അ​മ്പെ​യ്ത്തി​നെ കു​റി​ച്ച് പ​ഠി​ക്കാ​നാ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും സ​ഞ്ച​രി​ച്ച ആ​ര്‍​ച്ച​റാ​യ പ്ര​വീ​ണ്‍ രാ​മ​ച​ന്ദ്ര​ന്‍ ആ​ണ് പി​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ്ര​കൃ​തീ​യം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദി രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ്ര​കൃ​തീ​യം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 70 കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി അ​മ്പെ​യ്ത്തു ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ അ​മ്പെ​യ്ത്തു മ​ത്സ​ര​ങ്ങ​ളി​ലെ സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വ് എ​സ്. സാ​ന്ദ്ര ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ത്പ​ര്യ​വും അ​ഭി​രു​ചി​യു​മുള്ള കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി പാ​ര​മ്പ​ര്യ അ​മ്പെ​യ്ത്തു പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ള്‍ പ്ര​കൃ​തീ​യ​ത്തി​ല്‍ ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും പാ​ര​മ്പ​ര്യ ഗോ​ത്ര അ​മ്പെ​യ്ത്തു വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​രെ ഇ​തി​നാ​യി നി​യോ​ഗി​ക്കു​മെ​ന്നും സം​ഘ​ാട​ക​ർ അ​റി​യി​ച്ചു.