വെഞ്ഞാറമൂട് : പുതുവർഷ പുലരിയിൽ ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ച കുട്ടികളെ ആദരിച്ചു. വെഞ്ഞാറമൂട് ജീവകല, ചെമ്പൂര് ശ്രീകൈലാസ് എന്നിവിടങ്ങളിലെ രക്ഷിതാക്കളാണ് സ്വീകരണമൊരുക്കിയത്. എസ്. ആർ.ആർദ്ര , വി.എസ്.നിരഞ്ജന, നീലാംബരി മഹാലക്ഷ്മി, അമേയ എസ്. കൃഷ്ണ, എസ്.എസ്.ആത്മിക കൃഷ്ണ, ആർ. ഏകാദശി, എ.എസ്.ഭാഗ്യലക്ഷ്മി , എസ്. അനന്തിക, ജി.എസ്.നൈനിക, സി.വി.അപൂർവ,എൽ.കെ. ശ്രീലക്ഷ്മി, വി. എസ്.അഹല്ല്യ, എൻ.ഗൗരി കൃഷ്ണ എന്നീ 13 നർത്തകിമാർക്കും പരിശീലനം നൽകിയ അധ്യാപികർക്കും മൊമെന്റോ സമ്മാനിച്ചു.
രക്ഷിതാക്കളായ വിജയ് മുരളി, ശാനു ,ഡി.സുനിൽ, രജനി, സൂരജ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു, കെ.ബിനുകുമാർ, പുല്ലമ്പാറ ദിലീപ്, കാർത്തിക് കെ.ബി. എന്നിവർ നേതൃത്വം നൽകി.