ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ബാ​ധ: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ അ​ണു​വി​മു​ക്ത​മാ​ക്കി
Thursday, January 20, 2022 11:31 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നാ​ല് ദി​വ​സ​ത്തി​നി​ട​യി​ൽ 29 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ഴു​പ​തി​ല്‍​പ്പ​രം ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ല്‍.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഡി​പ്പോ​യി​ല്‍ നി​ന്നും വീ​ട്ടി​ൽ എ​ത്തി​യ പ​ല​രും ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 420 സ്ഥി​ര ജീ​വ​ന​ക്കാ​രു​ള്ള ഡി​പ്പോ​യി​ലെ 28 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ രോ​ഗ​ബാ​ധ ഉ​ള്ള​വ​രോ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രോ ആ​ണ്. ഈ ​അ​വ​സ്ഥ സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​നെ​യും നേ​രി​യ തോ​തി​ൽ ബാ​ധി​ച്ചു. പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​ർ ഓ​വ​ർ​ടൈം ചെ​യ്ത് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന എ.​ടി.​ഒ യു​ടെ അ​ഭ്യ​ർ​ഥ​ന തൊ​ഴി​ലാ​ളി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​ർ നി​ര​ന്ത​ര സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട സ്റ്റാ​ഫ് റൂ​മു​ക​ളും ഓ​ഫീ​സും കെ​എ​സ്ആ​ർ​ടി​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ കോ​വി​ഡ് ബ്രി​ഗേ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി. കോ​വി​ഡ് ബ്രി​ഗേ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ജി​ജോ, എ​ൻ.​കെ.​ര​ഞ്ജി​ത്ത്, മ​നോ​ജ്, സ​തീ​ഷ്, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ശ​ശി​ഭൂ​ഷ​ൺ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കോ​വി​ഡ് ബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ടെ​ലി കൗ​ൺ​സി​ലിം​ഗും ക്ര​മീ​ക​രി​ച്ചു.