10,457 പേ​ര്‍​ക്ക് തൊ​ഴി​ല്‍, 8292 പേ​ര്‍ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍
Friday, January 21, 2022 11:52 PM IST
തിരുവനന്തപുരം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ല്‍ മേ​ള​യു​ടെ അ​വ​സാ​ന​ഘ​ട്ട​വും പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ തൊ​ഴി​ല്‍ വാ​ഗ്ദാ​നം ല​ഭി​ച്ച​ത് 10,457 പേ​ര്‍​ക്ക്. 2165 പേ​ര്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ചു. 14 ജി​ല്ല​ക​ളി​ല്‍ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന തൊ​ഴി​ല്‍ മേ​ള​യി​ല്‍ 15,683 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ ബാ​ക്കി 8292 പേ​ര്‍​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​യ​മ​നം ല​ഭി​ക്കു​മെ​ന്ന് കെ​കെ​ഇ​എം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 182 പേ​ര്‍ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​മു​ണ്ട്. തൊ​ഴി​ല​വ​സ​രം നേ​ടി​യ 1596 പേ​ര്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ക​രി​യ​ര്‍ ബ്രേ​ക്ക് വ​ന്ന വ​നി​ത​ക​ളാ​ണ്. ഇ​വ​ര്‍​ക്കാ​യി മൂ​ന്നി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക തൊ​ഴി​ല്‍ മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഓ​ഫ്ലൈ​നാ​യി ന​ട​ന്ന തൊ​ഴി​ല്‍ മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കാ​തി​രു​ന്ന​വ​ര്‍​ക്കാ​യി വി​ര്‍​ച്വ​ല്‍ തൊ​ഴി​ല്‍ മേ​ള​യും കെ​കെ​ഇ​എം ന​ട​ത്തു​ന്നു​ണ്ട്.ഇന്നലെ ​ആ​രം​ഭി​ച്ച വി​ര്‍​ച്വ​ല്‍ തൊ​ഴി​ല്‍ മേ​ള 27 ന് ​അ​വ​സാ​നി​ക്കും. ഇ​രു​ന്നൂ​റി​ലേ​റെ ക​മ്പ​നി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ തൊ​ഴി​ല്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഡി​ജി​റ്റ​ല്‍ വ​ര്‍​ക്ക് ഫോ​ഴ്സ്(​ഡിഡ​ബ്ല്യു​എ​സ്)​മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ല്ലാ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും വി​ര്‍​ച്വ​ല്‍ തൊ​ഴി​ല്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്ക് പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്. knowledgemission.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്താ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.