വെ​ള്ളാ​യ​ണി ബ​ണ്ട് റോ​ഡി​ല്‍ മാ​ലി​ന്യം ത​ള്ളി
Saturday, January 22, 2022 11:21 PM IST
നേ​മം: വെ​ള്ളാ​യ​ണി ബ​ണ്ട് റോ​ഡി​ല്‍ ചാ​ക്കു​ക​ളി​ലും പോ​ളി​ത്തീ​ന്‍ ക​വ​റു​ക​ളി​ലു​മാ​യി മാ​ലി​ന്യം ത​ള്ളി. മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും ആ​ഹാ​ര​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് കി​രീ​ടം പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള നി​ല​മ​ക്ക​രി പ​മ്പ് ഹൗ​സി​ന​രി​കി​ല്‍ ത​ള്ളി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മാ​ലി​ന്യം കൊ​ണ്ടി​ട്ട​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്. കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ നേ​മം സോ​ണ​ല്‍ ഓ​ഫീ​സി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ദി​വ​സ​വും നി​ര​വ​ധി​പേ​രാ​ണ് ബ​ണ്ട് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നും മു​മ്പും പ​ല​ത​വ​ണ കി​രീ​ടം പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്ന റോ​ഡി​ലും സ​മീ​പ​ത്തെ ക​ന്നു​കാ​ലി ചാ​ലി​ലും മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. മാ​ലി​ന്യം ത​ള്ളു​മ്പോ​ള്‍ ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഇ​ട​പ്പെ​ട്ടാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മൂ​ടു​ന്ന​ത്. ക​ന്നു​കാ​ലി ചാ​ലി​ലെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ക​ര​മ​ന​യാ​റ്റി​ലു​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.