പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം; 262 ത​ട​വു​കാ​ർ​ക്ക് രോഗം; ജി​ല്ല​യി​ൽ 7430 പേ​ർ​ക്ക് കോ​വി​ഡ്
Saturday, January 22, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ത​ട​വു​കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 262 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 936 പേ​രെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ത​ട​വു​കാ​രെ ആ​ശു​പ​ത്രി ബ്ലോ​ക്കു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക ബ്ലോ​ക്കു​ക​ളി​ലേ​ക്കും മാ​റ്റി.

രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക ചി​കി​ത്സ​യും ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​ക ഡോ​ക്ട​ർ​മാ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​യി​ൽ സൂ​പ്ര​ണ്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​യി​ലു​ക​ളി​ലു​മാ​യി ത​ട​വു​കാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ 488 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ജ​യി​ലു​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് തു​ട​രാ​ൻ ജ​യി​ൽ ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.