ജി​ല്ലാ ത്രോ ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: പനയക്കോട്, നരുവാമൂട് ചിന്മയ സ്കൂളുകൾ ചാന്പ്യന്മാർ
Saturday, January 22, 2022 11:27 PM IST
വി​തു​ര : ജി​ല്ലാ ത്രോ ​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന​യ്ക്കോ​ട് വി.​കെ.​കാ​ണി ഹൈ​സ്കൂ​ളി​ൽ സ​ബ് ജൂ​നി​യ​ർ​ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ൺ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ന​യ്ക്കോ​ട് വി.​കെ.​കാ​ണി ഹൈ​സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​രു​വാ​മൂ​ട് ചി​ന്മ​യ സ്പോ​ർ​ട്സ് ക്ല​ബും ജേ​താ​ക്ക​ളാ​യി.

സ​മാ​പ​ന സ​മ്മേ​ള​നം അ​ബ്കാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ശ്രീ​ജി​ത് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ബോ​ബി.​സി.​ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ത​കു​മാ​രി, വാ​ർ​ഡം​ഗം സ​ന്ധ്യ.​ജി.​നാ​യ​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.