എല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും കു​മാ​രി ക്ല​ബു​ക​ൾ സ്ഥാപിക്കും: മ​ന്ത്രി
Monday, January 24, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ എ​ല്ലാ ഫ​യ​ലു​ക​ളും മാ​ർ​ച്ച് എ​ട്ടി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്കു​ക​യോ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പും അ​തി​ന് കീ​ഴി​ൽ വ​രു​ന്ന അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും പ്ര​ധാ​ന​മാ​യും നി​ർ​വ​ഹി​ക്കു​ന്ന ജോ​ലി​യും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​വു​മെ​ല്ലാം സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്. അ​തി​നാ​ൽ ഈ ​ഫ​യ​ലു​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ​കു​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും, ഡ​യ​റ​ക്ട​റേ​റ്റ്, സെ​ക്ര​ട്ടേ​റി​യ​റ്റ്, കീ​ഴ്കാ​ര്യാ​ല​യ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​തെ ഇ​നി​യും തീ​ർ​പ്പാ​ക്കാ​നാ​യി ശേ​ഷി​ക്കു​ന്ന ഇ​ത്ത​രം മു​ഴു​വ​ൻ ഫ​യ​ലു​ക​ളും ജ​നു​വ​രി​യി​ൽ തു​ട​ങ്ങി അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് മു​മ്പ് പൂ​ർ​ത്തീ​ക​രി​ക്ക​ത്ത​ക്ക​വി​ധം സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ബാ​ലി​കാ​ദി​നം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും, മാ​ന​സി​ക​വു​മാ​യ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം വ​ച്ചു​ള്ള സം​സ്ഥാ​ന​ത്തെ 33,115 അ​ങ്ക​ണ​വാ​ടി​ക​ളി​ലും കു​മാ​രി ക്ല​ബു​ക​ൾ സ​ജ്ജ​മാ​ക്കും. നി​ല​വി​ലെ കു​മാ​രി ക്ല​ബു​ക​ളെ വ​ർ​ണ​ക്കൂ​ട്ട് എ​ന്ന പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത് പു​ന​രു​ജ്ജീ​വി​പ്പി​ക്കും. കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്ക് ന്യൂ​ട്രീ​ഷ​ൻ ചെ​ക്ക​പ്പ്, സെ​ൽ​ഫ് ഡി​ഫ​ൻ​സ്, ലൈ​ഫ് സ്കി​ൽ പ​രി​ശീ​ല​നം എ​ന്നി​വ ഘ​ട്ടം ഘ​ട്ട​മാ​യി ന​ൽ​കും.

വി​വി​ധ​ത​രം അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗ്, വൈ​ദ്യ സ​ഹാ​യം, സൗ​ജ​ന്യ നി​യ​മ സ​ഹാ​യം, താ​ല്ക്കാ​ലി​ക അ​ഭ​യം, പു​ന​ര​ധി​വാ​സം എ​ന്നി​വ ല​ഭ്യ​മാ​ക്കി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കും. ഇ​തി​നാ​യി എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത്/​സെ​ക്ട​ർ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഹി​യ​റിം​ഗ് (വ​നി​ത സ​ഹാ​യ കേ​ന്ദ്രം) സം​വി​ധാ​നം ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ, മു​ൻ ജെ​ൻ​ഡ​ർ അ​ഡൈ്വ​സ​ർ ഡോ. ​ടി.​കെ. ആ​ന​ന്ദി, ഡോ. ​കൗ​ശി​ക് ഗാം​ഗു​ലി, യൂ​ണി​സെ​ഫ് ചൈ​ൽ​ഡ് & ഹെ​ൽ​ത്ത് സ്പെ​ഷ്യ​ലി​സ്റ്റ് കേ​ര​ള, ത​മി​ഴ്നാ​ട് റീ​ജി​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൗ​മാ​ര​ക്കാ​രും കോ​വി​ഡ് വാ​ക്സി​നും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​എ​ലി​സ​ബ​ത്ത് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ബാ​ല​നി​ധി​യു​ടെ പ്രൊ​മോ​ഷ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ശ​ക്ത​മാ​ക്കു​ന്ന​തി​ന് കെ.​എ​സ്. ചി​ത്ര അ​ഭി​ന​യി​ച്ച ല​ഘു ചി​ത്രം മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.