സ​ഹ​പ്ര​വ​ർ​ത്ത​ക​ന് സാ​ന്ത്വ​ന സ്പ​ർ​ശവുമായി ജീവനക്കാരുടെ സംഘടന
Tuesday, January 25, 2022 11:13 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ എം ​പാ​ന​ൽ ക​ണ്ട​ക്ട​ർ കു​ള​ത്തൂ​ർ വ​ട്ട​വി​ള സ്വ​ദേ​ശി എം.​കെ.​പ്രേ​മാ​ന​ന്ദ​ന് കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സാ​ന്ത്വ​ന​സ്പ​ർ​ശം. കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട് വീ​ട്ടി​ൽ ക​ഴി​യ​വേ രോ​ഗ​ബാ​ധി​ത​നാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വി​വ​രം നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും പ്രേ​മാ​ന​ന്ദ​ന്‍റെ അ​യ​ൽ​വാ​സി​യു​മാ​യ എ​സ്. ഷി​ബു സം​ഘ​ട​ന​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് യൂ​ണി​റ്റ് ക​മ്മ​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​റ്റി സ്പ​ർ​ശം സാ​ന്ത്വ​ന ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം പ്രേ​മാ​ന​ന്ദി​ന് ചി​കി​ത്സാ സ​ഹാ​യം അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക സ​ഹാ​യം സി​പി​എം പാ​റ​ശാ​ല ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ പ്രേ​മാ​ന​ന്ദ​ന് കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​കെ. ര​ഞ്ജി​ത്ത്, സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ൻ, എ​സ്. ഷി​ബു, മ​ജു, അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ ജി. ​ജി​ജോ, എം. ​ഗോ​പ​കു​മാ​ർ, എ​സ്.​എ​ൽ.​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.