കോ​വി​ഡ് മ​ര​ണം; ജി​ല്ല​യി​ല്‍ 3,063 പേ​ര്‍​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Tuesday, January 25, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 3,063 പേ​ര്‍​ക്ക് ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. 15,31,15,000 രൂ​പ​യാ​ണ് 2022 ജ​നു​വ​രി 22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. ആ​കെ 4,250 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ബാ​ക്കി​യു​ള്ള അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധ​ന​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ 6,725 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ മ​രി​ച്ച​ത്. ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് relief.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടും അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. അ​പേ​ക്ഷ​യോ​ടൊ​പ്പം കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഐ​സി​എം​ആ​ര്‍ ന​ല്‍​കി​യ മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഥ​വാ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​ന്‍റെ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍, അ​പേ​ക്ഷ​ക​നും മ​ര​ണ​പ്പെ​ട്ട​യാ​ളും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന രേ​ഖ എ​ന്നി​വ​യും സ​മ​ര്‍​പ്പി​ക്ക​ണം.

ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍ മാ​ത്രം ന​ല്‍​കി​യും അ​പേ​ക്ഷി​ക്കാ​നാ​കും.