പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​ര​ു ന്ന അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു ! അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍
Sunday, May 15, 2022 1:08 AM IST
ക​ഴ​ക്കൂ​ട്ടം: ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ പൊ​ള്ള​ലേ​റ്റ ഭി​ന്ന​ശേ​ഷി​ക്കാരി​യാ​യ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍. നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​നി എം.​പി.​ശ്യാ​മ​യും (30) മ​ക​ള്‍ ആ​ദ്യ​ശ്രീ​യും (3) പൊ​ള്ള​ലേ​റ്റു മ​രി​ച്ച​സം​ഭ​വ​ത്തി​ലാ​ണ് ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

നാ​ലാ​ഞ്ചി​റ മു​ണ്ട​യ്ക്ക​ല്‍ ലൈ​നി​ലെ കൃ​ഷ്ണ​ഭ​വ​നി​ല്‍ മോ​ഹ​ന്‍ നാ​യ​രു​ടെ​യും പ്രീ​ത​യു​ടെ​യും മ​ക​ളാ​ണ് ശ്യാ​മ. ആ​റ​ന്മു​ള ഇ​ട​യാ​റ​ന്മു​ള നോ​ര്‍​ത്ത് കോ​ഴി​പ്പാ​ല​ത്ത് ശ്രീ​വൃ​ന്ദ​ത്തി​ല്‍ വി​നീ​ത് വി​ശ്വ​നാ​ഥു​മാ​യി ശ്യാ​മ​യു​ടെ വി​വാ​ഹം 2016ല്‍ ​ആ​യി​രു​ന്നു. ശ്യാ​മ​യും വി​നീ​തും ബ​ധി​ര​രാ​ണ്. വ​നം​വ​കു​പ്പി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് വി​നീ​ത്.

ര​ണ്ടാ​ഴ്ച നാ​ലാ​ഞ്ചി​റ​യി​ലെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ശ്യാ​മ​യും കു​ഞ്ഞും ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​പോ​യ​ത്. അ​ഞ്ചി​നു രാ​ത്രി ശ്യാ​മ​യും കു​ഞ്ഞും ഒ​രു മു​റി​യി​ലും വി​നീ​ത് മ​റ്റൊ​രു മു​റി​യി​ലുമാണ് ഉ​റ​ങ്ങാ​ന്‍ കി​ട​ന്നതെന്നും ആ​റാം തീ​യ​തി പു​ലും​മു​മ്പ് ശ്യാ​മ​യു​ടെ മു​റി​യി​ല്‍​ തീ​പ​ട​രു​ന്ന​ത് ക​ണ്ടെ​ന്നാ​ണ് ശ്യാ​മ​യു​ടെ വീ​ട്ടു​കാ​ര്‍​ക്കു കി​ട്ടി​യ വി​വ​രം.

പൊ​ള്ള​ലേ​റ്റ ശ്യാ​മ​യെ​യും കു​ഞ്ഞി​നെ​യും സ​മീ​പ​വാ​സി​ക​ൾ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ആ​ദ്യ​ശ്രീ വ്യാ​ഴാ​ഴ്ച​യും ശ്യാ​മ ഇ​ന്ന​ലെ​യു​മാ​ണ് മ​രി​ച്ച​ത്. ആ​ദ്യ​ശ്രീ​യു​ടെ മൃ​ത​ദേ​ഹം നാ​ലാ​ഞ്ചി​റ​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

ശ്യാ​മ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങ് ഇ​ന്ന് ന​ട​ക്കും.​ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ശ്യാ​മ​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് ശ്യാ​മ​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ പോ​ലീ​സി​നോ​ട് ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.