ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​ച്ചു
Sunday, May 15, 2022 1:08 AM IST
കാ​ട്ടാ​ക്ക​ട : ആ​മ​ച്ച​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​ച്ചു. ദി​വ​സേ​ന മു​ന്നൂ​റോ​ളം രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു ഡോ​ക്ട​റു​ടെ സേ​വ​നം പോ​ലും അ​പ​ര്യാ​പ്ത​മാ​ണെ​ന്നി​രി​ക്കെ ഇ​ന്ന​ലെ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ചി​രു​ന്ന ഡോ​ക്ട​ർ അ​വ​ധി എ​ടു​ത്ത​തും മ​റ്റൊ​രു ഡോ​ക്ട​ർ​ക്ക് ശ​നി​യാ​ഴ്ച ഓ​ഫ് എ​ന്ന​തു​മാ​ണ് ഡോ​ക്ട​റു​ടെ കു​റ​വ് സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​തേ അ​വ​സ്ഥ നേ​രി​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.മൂ​ന്ന് ഫാ​ർ​മ​സി​സി​റ്റു​ള്ള​യി​ട​ത് ഒ​രാ​ൾ മാ​ത്ര​മാ​യ​തി​നാ​ൽ ഫാ​ർ​മ​സി​ക്ക് മു​ന്നി​ലും തി​ക്കും തി​ര​ക്കു​മാ​ണ്.​ടോ​ക്ക​ൺ എ​ടു​ക്കാ​നാ​യി പോ​യാ​ലും അ​വ​സ്ഥ വി​ഭി​ന്ന​മ​ല്ല. ആ​മ​ച്ച​ൽ, മം​ഗ​ല​ക്ക​ൽ, കൊ​മ്പാ​ടി​ക്ക​ൽ, ചെ​മ്പ​നാ​കോ​ട്, കു​രു​തം​കോ​ട്, അ​മ്പ​ല​ത്തി​ൻ​കാ​ല, മ​ണ്ഡ​പ​ത്തി​ൻ​ങ്ക​ട​വ്, മൈ​ലോ​ട്ടു​മൂ​ഴി, തു​ട​ങ്ങി ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്ര​യി​ലാ​ണ് ദു​ര​വ​സ്ഥ.