നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Sunday, May 15, 2022 11:18 PM IST
നേ​മം : ക​ര​മ​ന-​ക​ളി​യി​ക്ക​വി​ള ദേ​ശീ​യ​പാ​ത​യി​ൽ പാ​രൂ​ർ​ക്കു​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു.ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴേ​ക്കാ​ലോ​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ടി. ​ലാ​സ​റും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. ക​ഴി​ഞ്ഞ എ​ഴി​ന് മാ​ല​പി​ടി​ച്ച് പ​റി​ച്ച് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. പ​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.