വെ​ള്ള​നാ​ട്ടെ നീ​ന്ത​ല്‍​ക്കു​ളം പാ​യ​ല്‍ ക​യ​റി ന​ശി​ക്കു​ന്നു
Sunday, May 15, 2022 11:22 PM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് നീ​ന്ത​ല്‍​ക്കു​ളം സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ ന​ശി​ക്കു​ന്നു. ഒ​രു നാ​ടി​ന്‍റെ ത​ന്നെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന നീ​ന്ത​ല്‍​ക്കു​ളം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണ​മാ​ണ് പാ​യ​ല്‍​മൂ​ടി ന​ശി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​റി​മാ​റി വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ള്‍ കാ​യി​ക​രം​ഗ​ത്തോ​ടു​കാ​ട്ടി​യ അ​വ​ഗ​ണ​ന​യു​ടെ അ​ട​യാ​ള​മാ​യി കി​ട​ക്കു​ന്ന നീ​ന്ത​ല്‍​ക്കു​ള​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

നീ​ന്ത​ലി​ലൂ​ടെ പു​തു​ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ​വും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും മു​ന്നി​ല്‍ ക​ണ്ട് ആ​രം​ഭി​ച്ച നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ദി​വ​സ​വും നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച നീ​ന്ത​ല്‍​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് 45ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​നി​യോ​ഗി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി​യി​ലൂ​ടെ 23ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പ്രാ​ഥ​മി​ക ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി. തു​ട​ര്‍​ന്ന് 15ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ചെ​ല​വാ​ക്കി മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി. കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് വേ​ണ്ടി പ്ര​ധാ​ന കു​ള​ത്തി​നൊ​പ്പം ര​ണ്ടു ചെ​റി​യ കു​ള​ങ്ങ​ളും നി​ര്‍​മി​ച്ചു.

കു​ള​ത്തി​ന് ചു​റ്റു​മ​തി​ല്‍, പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ര്‍​ക്ക് വ​സ്ത്ര​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​ന് മു​റി, ശു​ചി​മു​റി എ​ന്നി​വ കൂ​ടി സ​ജ്ജ​മാ​യ​ത്തോ​ടെ വെ​ള്ള​നാ​ട്ടി​ലെ നീ​ന്ത​ല്‍​ക്കു​ളം ജി​ല്ല​യി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി.

ജി​ല്ലാ അ​ക്വാ​ട്ടി​ക് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​വി​ടെ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ സ​മ്മാ​ന​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി. പി​ന്നീ​ട് സി​മ്മിം​ഗ് ക്ല​ബ് രൂ​പീ​ക​രി​ച്ച് കു​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി.

കു​ള​ത്തി​ന്‍റെ നി​ല​വാ​രം ഉ​യ​ര്‍​ന്ന​തോ​ടെ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ൽ താ​ത്കാ​ലി​ക​മാ​യി ഒ​രു നീ​ന്ത​ല്‍ പ​രി​ശീ​ല​ക​നെ നി​യ​മി​ച്ചു. തു​ട​ര്‍​ന്ന് പ​രീ​ശീ​ല​ന​ത്തി​നാ​യി ധാ​രാ​ളം കു​ട്ടി​ക​ളും എ​ത്തി. ഇ​ക്കാ​ല​ത്ത് 4.5ല​ക്ഷം വി​നി​യോ​ഗി​ച്ച് കു​ള​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും പ​രി​ശീ​ല​ക​ന് കൃ​ത്യ​മാ​യി പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ല. ഇ​തോ​ടെ കാ​ര്യ​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​യി.

കു​ട്ടി​ക​ളു​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​നം മു​ട​ങ്ങി. ഇ​തോ​ടെ പ​രി​പാ​ലി​ക്കാ​ന്‍ ആ​ളി​ല്ലാ​തെ പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞ് നീ​ന്ത​ല്‍​കു​ളം ന​ശി​ച്ചു. നീ​ന്ത​ല്‍​ക്കു​ളം ന​വീ​ക​രി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല.