പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Monday, May 16, 2022 11:27 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​മു​കി​ന്‍​കോ​ട് ദേ​ശ​ബ​ന്ധു ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. 1947 മേ​യ് 11 ന് ​ക​മു​കി​ന്‍​കോ​ട് ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന മോ​ണ്‍. മാ​നു​വ​ല്‍ അ​ന്‍​പു​ട​യാ​നാ​ണ് ഗ്ര​ന്ഥാ​ല​യം ആ​രം​ഭി​ച്ച​ത്. ഡി​സം​ബ​ര്‍ വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ വി. ​രാ​ജേ​ന്ദ്ര​ന്‍, ക​ണ്‍​വീ​ന​ര്‍ വി. ​പ്ര​ഭാ​ക​ര​പ്പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു
ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല സ്ഥാ​പ​ക​ന്‍ മോ​ണ്‍. മാ​നു​വ​ല്‍ അ​ന്‍​പു​ട​യാ​ന്‍റെ ഛായാ​ചി​ത്രം അ​ദ്ദേ​ഹം അ​നാഛാ​ദ​നം ചെ​യ്തു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.​പു​ക​സ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ. എ.​ജി. ഒ​ലീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ് മ​ത്യാ​സ്, അ​ഭി​ജി​ത്ത് ഫൗ​ണ്ടേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി കോ​ട്ടു​കാ​ല്‍ കൃ​ഷ്ണ​കു​മാ​ര്‍, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ശ്രീ​കു​മാ​ര്‍, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സു​നി​ല്‍​കു​മാ​ര്‍, സി​പി​എം മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പ്ര​ഫ. എം. ​ച​ന്ദ്ര​ബാ​ബു, ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​തി​യ​ന്നൂ​ര്‍ ശ്രീ​കു​മാ​ര്‍, ജ​ന​താ​ദ​ള്‍ -എ​സ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. നി​ര്‍​മ്മ​ല​കു​മാ​രി, ബി.​എ​സ്. അ​ഞ്ചു, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​രാ​ജേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി വി. ​പ്ര​ഭാ​ക​ര​പ്പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ​ക്ട​റേ​റ്റ് നേ​ടി​യ ക​വി​ത, അ​ര്‍​ച്ച​ന എ​ന്നി​വ​രെ​യും പ്ല​സ് ടു, ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.