ഏ​ഴാ​ച്ചേ​രി പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, May 17, 2022 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : സ്വാ​തി സാം​സ്കാ​രി​ക സ​മി​തി​യു​ടെ മു​ഖ​പ​ത്ര​മാ​യ സ്വാ​തി വോ​യ്സ് പു​റ​ത്തി​റ​ക്കി​യ ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​ത്യേ​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ക​സ​ന അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​വി​ക്ര​മ​ൻ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളാ​ണു ഏ​ഴാ​ച്ചേ​രി ക​വി​ത​ക​ളു​ടെ പ്ര​ത്യേ​ക​ത​യെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ജി.​ശ്രീ​ക​ണ്ഠ​ൻ, സ്വാ​തി വോ​യ്സ് ചീ​ഫ് എ​ഡി​റ്റ​ർ മ​രു​തം​കു​ഴി രാ​മ​ച​ന്ദ്ര​ൻ, സ്വാ​തി പ്ര​സി​ഡ​ന്‍റ് ജി.​ഹേ​മ​കു​മാ​ർ, സെ​ക്ര​ട്ട​റി എം.​പ്രേം​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശി​വ​രാ​മ​ൻ നാ​യ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

അഡ്വ.കാട്ടക്കട അനിലിന് പുരസ്കാരം

കാ​ട്ടാ​ക്ക​ട: ആ​ല​പ്പു​ഴ കേ​ന്ദ്ര​മാ​യു​ള്ള മ​ല​യാ​ള ക​ലാ സാ​ഹി​ത്യ സം​സ്കൃ​തി​യും പ​ഞ്ചാ​ബ് മ​ല​യാ​ളി സ​മാ​ജ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന "കേ​ര​ളീ​യം ഭാ​ര​തീ​യം" ഈ ​വ​ർ​ഷ​ത്ത മി​ക​ച്ച സാ​മൃ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള സ്വാ​മി വി​വേ​കാ​ന​ന്ദാ നാ​ഷ​ണ​ൽ ഫെ​ല്ലൊ​ഷി​പ്പ് പു​ര​സ്കാ​ര​ത്തി​ന് അ​ഡ്വ. കാ​ട്ടാ​ക്ക​ട അ​നി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 22 ന് ​ലു​ധി​യാ​ന​യി​ൽ പു​ര​സ്കാ​ര​ദാ​നം ന​ട​ക്കും.