ബൈ​ക്ക് മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, May 18, 2022 11:42 PM IST
നേമം: നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ കേ​സി​ലും ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ല്ലി​യൂ​ർ കു​ള​ക്കോ​ട്ടു​കോ​ണം നാ​ര​ങ്ങ​റ​ത്ത​ല വീ​ട്ടി​ൽ മി​ട്ടു എ​ന്ന അ​ഭി​ഷേ​ക് (21) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഏ​പ്രി​ൽ മാ​സം, കേ​ളേ​ശ്വ​രം സ്വ​ദേ​ശി ര​തീ​ഷി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ബോം​ബ് എ​റി​ഞ്ഞ കേ​സി​ലും, കാ​ക്കാ​മൂ​ല സ്വ​ദേ​ശി​യു​ടെ ഹീ​റോ​ഹോ​ണ്ട പാ​ഷ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം ചെ​യ്ത കേ​സി​ലു​മാ​യാ​ണ് അ​ഭി​ഷേ​കി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ബൈ​ക്ക് മോ​ഷ​ണ കേ​സി​ല്‍ ഇ​യാ​ളു​ടെ കൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പേ​രു​മു​ണ്ടാ​യി​രു​ന്നു.
സം​ഭ​വ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ, ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.