ബാ​ർ​ട്ട​ണ്‍​ഹി​ൽ കൊ​ല​പാ​ത​കം: ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ; ശി​ക്ഷ നാ​ളെ
Wednesday, May 18, 2022 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ​ട്ട​ണ്‍​ഹി​ൽ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ നാ​ളെ പ്ര​ഖ്യാ​പി​ക്കും. കു​ന്നു​കു​ഴി സ്വ​ദേ​ശി​ക​ളാ​യ ജീ​വ​ൻ എ​ന്ന വി​ഷ്ണു, മ​നോ​ജ് എ​ന്നി​വ​രെ യാ​ണ് കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്ത​ലെ കൊ​ല​പാ​ത​കം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​ഞ്ഞ​ത്. ആകെ നാ​ലു പ്ര​തി​ക​ളു​ള്ള കേ​സി​ലെ മൂന്നും​ നാ​ലും പ്ര​തി​ക​ളാ​യ മേ​രി രാ​ജ​ൻ, രാ​ജേ​ഷ് എ​ന്നി​വ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ വെ​റു​തെ വി​ട്ടു. തി​രു​വ​ന​ന്ത​പു​രം നാ​ലാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി കെ. ​ലി​ല്ലി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.
കൊ​ല്ല​പ്പെ​ട്ട അ​നി​ൽ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന​ട​ക്ക​മു​ള്ള ദൃ​ക്സാ​ക്ഷി​ക​ൾ കൂ​റു​മാ​റി പ്ര​തി​ക്ക് അ​നു​കൂ​ല മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​സാ​ക്ഷി സം​ഭ​വ​സ​മ​യ​ത്ത് മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ചാ​ര​ണ കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ തെ​ളി​വാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. മാ​ത്ര​മ​ല്ല പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും ലൊ​ക്കേ​ഷ​ന​ക​ളും കേ​ര​ള ലാ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മി​ഷ​ൻ മു​ഖേ​ന രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഒ​ന്നാം സാ​ക്ഷി കൂ​റു​മാ​റി​യ​തി​നു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​ക്ഷി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി ഈ ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. അ​തും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി.
2019 മാ​ർ​ച്ച് 24 ന് ​രാ​ത്രി 11 നാ​ണ് ബാ​ർ​ട്ട​ണ്‍​ഹി​ൽ സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ അ​നി​ൽ​കു​മാ​റി​നെ ബാ​ർ​ട്ട​ണ്‍​ഹി​ൽ ലോ ​കോ​ള​ജ് ജം​ഗ്ഷ​നി​ൽ വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കു കൊ​ല്ല​പ്പെ​ട്ട അ​നി​ൽ​കു​മാ​റി​നോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ ശ​ത്രു​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.
ര​ണ്ടാം പ്ര​തി മ​നോ​ജ്, മൂ​ന്നാം പ്ര​തി മേ​രി​രാ​ജ​ൻ, നാ​ലാം പ്ര​തി രാ​ജേ​ഷ് എ​ന്നീ മൂ​ന്നു പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലാ​ണ്. ഒ​ന്നാം പ്ര​തി ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം ത​ള്ളി​യി​രു​ന്നു.96 സാ​ക്ഷി​ക​ൾ, 107 രേ​ഖ​ക​ൾ, 142 തൊ​ണ്ടി​വ​ക​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ 500 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി. ​സു​നി​ൽ 118 ദി​വ​സം കൊ​ണ്ടു കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.
മ്യൂ​സി​യം പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ഒ​ന്നാം പ്ര​തി​യെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ​ക്കൂ​ടി അ​ന്വേ​ഷ​ണ സം​ഘം പ്ര​തി ചേ​ർ​ത്ത​ത്.