കൊ​ടി​തൂ​ക്കി​യ കു​ന്ന് വാ​ർ​ഡി​ൽ യു​ഡി​എ​ഫ്
Wednesday, May 18, 2022 11:43 PM IST
ക​ല്ല​റ: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​തൂ​ക്കി​യ കു​ന്ന് വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ജ​യി​ച്ച് സീ​റ്റ് നി​ല​നി​ർ​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഷാ​ൻ നൂ​റ്റി അ​ൻ​പ​ത് വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡി​ലെ മെ​മ്പ​റു​മാ​യി​രു​ന്ന ആ​നാം പ​ച്ച സു​രേ​ഷി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​നി​ധാ​നം ചെ​യ്തി​രു​ന്ന വാ​ർ​ഡാ​യ കൊ​ടി​തൂ​ക്കി​യ കു​ന്ന് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കൊ​ടി​തൂ​ക്കി​യ കു​ന്ന് വാ​ർ​ഡ് രൂ​പീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ ഇ​വി​ടെ വി​ജ​യം കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു. വാ​ർ​ഡ് സം​വ​ര​ണം ന​ട​ന്ന​പ്പോ​ഴും കോ​ൺ​ഗ്ര​സ് വി​ജ​യം​ക​ണ്ടു. വോ​ട്ട് നി​ല യു​ഡി​എ​ഫ് - 620, എ​ൽ​ഡി​എ​ഫ് - 470, ബി​ജെ​പി 20. പ​ഞ്ചാ​യ​ത്തി​ലെ ആ​കെ സീ​റ്റ് 17, എ​ൽ​ഡി​എ​ഫ് 11, യു​ഡി​എ​ഫ് 5, ബി​ജെ​പി 1.