സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി നഗരൂരിൽ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, May 18, 2022 11:45 PM IST
കി​ളി​മാ​നൂ​ർ: ന​ഗ​രൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡി​ൽ​നി​ന്നു​മു​ള്ള സ്ത്രീ​ക​ളെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​രൂ​ർ ശ്രീ ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന​ഗ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ്മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ങ്ക​ര വി​ദ്യാ​പീ​ഠം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി സ്വാ​ഗ​തം പ​റ​ഞ്ഞു. റൂ​റ​ൽ വ​നി​ത സെ​ല്ലി​ലെ എ​സ്‌​സി​പി​ഒ മാ​രാ​യ ലേ​ഖ, മ​ല്ലി​കാ​ദേ​വി, മി​നി, ഷൈ​നി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
മെ​മ്പ​ർ നി​സാം നാ​ല​പ്പാ​ട്ട് ന​ന്ദി​ പറഞ്ഞു.