വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, May 18, 2022 11:45 PM IST
ക​ല്ല​റ: മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി​യി​ല്ല, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചു. മു​തു​വി​ള കു​റ​ക്കോ​ട് ബി​നു​ഭ​വ​നി​ൽ കീ​ർ​ത്തി​ക (16)യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ വീ​ട്ടി​ൽ ബ​ന്ധു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന നേ​ര​ത്താ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. കീ​ർ​ത്തി​ക​യു​ടെ മു​റി​യി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട് സം​ശ​യം തോ​ന്നി​യ ബ​ന്ധു​ക്ക​ൾ അ​ക​ത്ത് നി​ന്നും കു​റ്റി​യി​ട്ടി​രു​ന്ന വാ​തി​ൽ ത​ള്ളി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​യെ കെ​ട്ടി തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് കെ​ട്ട് അ​ഴി​ച്ച് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.