പ​രി​സ്ഥി​തി​ലോ​ല​ മേ​ഖ​ല: ജ​ന​വാ​സ മേ​ഖ​ല പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം- വനംമ​ന്ത്രി
Wednesday, May 18, 2022 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ-​പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു ചു​റ്റു​മു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തു ജ​ന​വാ​സ​മു​ള്ള സ്ഥ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യും വ​നം മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ൻ. ഇ​ന്ന് കേ​ന്ദ്ര വ​നം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ച​ന്ദ്ര​പ്ര​കാ​ശ് ഗോ​യ​ലു​മാ​യി വീ​ണ്ടും വി​ഷ​യം ച​ർ​ച്ച ചെ​യ്യും. കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ച്ച് ന​ശി​പ്പി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കാ​ട്ടു​പ​ന്നി​യെ ന​ശി​പ്പി​ക്കു​ന്ന​ത് ആ​വാ​സ വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന വി​ചി​ത്ര മ​റു​പ​ടി​യാ​ണ് കേ​ന്ദ്രം ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​ക്കാ​നാ​ണോ കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
വ​നം​വ​കു​പ്പി​ന്‍റെ
ദ്വി​ദി​ന ശി​ല്പ​ശാ​ല
തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​പു​നഃ​സ്ഥാ​പ​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ദ്വി​ദി​ന ദേ​ശീ​യ ശി​ൽ​പ​ശാ​ല​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കു​മെ​ന്നു മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ വ​ന-​പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന ന​യ​രേ​ഖ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശി​ൽ​പ്പ​ശാ​ല. പ്ര​കൃ​തി സ​ന്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും ഹ​രി​ത​വ​ത്ക​ര​ണം ഭൂ​മി​യു​ടെ​യും ജീ​വ​ന്‍റെ​യും നി​ല​നി​ൽ​പി​നും എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ച​ർ​ച്ച. രാ​വി​ലെ പ​ത്ത് മു​ത​ൽ ടെ​ക്നി​ക്ക​ൽ സെ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും.
കേ​ന്ദ്ര വ​നം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ച​ന്ദ്ര​പ്ര​കാ​ശ് ഗോ​യ​ൽ മോ​ഡ​റ്റേ​റാ​കും. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ൻ പി​സി​സി​എ​ഫ് ഡോ. ​സ​ഞ്ജീ​വ പാ​ണ്ഡെ, ഫോ​റ​സ്റ്റ് സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ക​മ​ൽ പാ​ണ്ഡെ, സു​ഭാ​ഷ് ച​ന്ദ്ര എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.
ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സെ​ഷ​നി​ൽ ഡോ. ​രാ​ജ​ഗു​രു​ക്ക​ൾ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള സെ​ഷ​ൻ ഡോ. ​സി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​യി​ക്കും. സ​മാ​പ​ന ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് പ​രി​സ്ഥി​തി, വ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ക്കും.
ഉ​ച്ച​ക്ക് 12.15ന് ​കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ണ്‍ കേ​ര​ള ആ​ശ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​മാ​പ​ന സെ​ഷ​ൻ വ​നാ​തി​ർ​ത്തി​ക്ക് പു​റ​ത്തെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.