പ​ന​ത്തു​റ​യി​ലെ ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം: ധീ​വ​ര​സ​ഭ
Wednesday, May 18, 2022 11:45 PM IST
കോ​വ​ളം: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ ഭീ​തി നേ​രി​ടു​ന്ന പ​ന​ത്തു​റ​ക​ര​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ച്ച് ക​ട​ൽ​ഭി​ത്തി ബ​ല​പ്പെ​ടു​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ന​ത്തു​റ പി. ​ബൈ​ജു ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി പ​ന​ത്തു​റ നി​വാ​സി​ക​ൾ ക​ട​ലാ​ക്ര​മ​ണ​ത്താ​ൽ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും പ​ന​ത്തു​റ​യെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പു​തു​ക്കു​ള​ങ്ങ​ര
റ​സി​ഡ​ൻ​സ് അ​സോ.​ വാ​ർ​ഷി​കം

നെ​ടു​മ​ങ്ങാ​ട്: പു​തു​ക്കു​ള​ങ്ങ​ര റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ മൂ​ന്നാ​മ​ത്‌ വാ​ർ​ഷി​കം ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. പു​തു​ക്കു​ള​ങ്ങ​ര അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​ംപറഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജെ. ​ല​ളി​ത മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ആ​ർ. ജോ​സ്, സാ​ഹി​ത്യ​കാ​ര​ൻ സ​ജി​ത്ത് മോ​ഹ​ൻ, വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ജേ​താ​വ് അ​ധ​ർ​വ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ, ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.