പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, May 20, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ര​മ​ന, ത​മ്പാ​നൂ​ർ, പേ​ട്ട, വ​ലി​യ​തു​റ, സെ​ക്ര​ട്ടേ​റി​യ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.​കി​ള്ളി​പ്പാ​ലം ജ​യ​ൻ​സ് ത​ട്ടു​ക​ട, സ​ബ്‌​വേ എ​വി​എ​സ് റ​സ്റ്റോ​റ​ന്‍റ്, ബേ​ക്ക​റി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ ഹോ​ട്ട​ലു​ക​ൾ​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി.​വ​ലി​യ​തു​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് ന​ഗ​ർ ജം​ഗ്ഷ​ന് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച പി​ക് അ​പ് ഓ​ട്ടോ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തു.

നാ​ട​കോ​ത്സ​വം 24 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം : പ്ര​ഫ. എ​ൻ.​കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം നി​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​കോ​ത്സ​വം 24 മു​ത​ൽ 28 വ​രെ ന​ട​ക്കും. ന​ന്ദാ​വ​നം കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു പ​ഞ്ച​വാ​ദ്യ​ത്തോ​ടെ നാ​ട​കോ​ത്സ​വം ആ​രം​ഭി​ക്കു​മെ​ന്നു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നും സെ​ക്ര​ട്ട​റി ഏ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ്മ​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.