എ​ല്ലാ​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് രാ​ജീ​വ്ഗാ​ന്ധി​യു​ടെ സ്വ​പ്നം: കെ​പി​എ​സ്ടി​എ
Sunday, May 22, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. 1984 ൽ ​രാ​ജീ​വ്ഗാ​ന്ധി ന​ട​പ്പാ​ക്കി​യ എ​ൻ​ഇ​പി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഇ​ന്ത്യ​യി​ൽ സാ​ർ​വ​ത്രി​ക​വും സൗ​ജ​ന്യ​വു​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ട്ട​തെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജ്മോ​ഹ​ൻ പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ​ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ​സ​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ലെ മ​ല​യാ​ള​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​അ​ജ​യ​ൻ പ​ന​യ​റ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു തോ​മ​സ്, എ​സ്. ഡി .​പ്ര​ദീ​പ്, ഭൂ​വ​ന​ച​ന്ദ്ര​ൻ, ജോ​സ്, ആ​ന​ന്ദ​ക്കു​ട്ട​ൻ, ഷൈ​നി വ​ർ​ഗീ​സ്, ല​ത, ന​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.