യു​എ​സ്ടി​ക്ക് പു​ര​സ്കാ​രം
Wednesday, May 25, 2022 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം​പ്ലോ​യി റി​സോ​ഴ്സ് ഗ്രൂ​പ്പു​ക​ൾ​ക്കാ​യു​ള്ള 2022 ലെ ​അ​വ​താ​ർ ഡൈ​വ​ർ​ജ് അ​വാ​ർ​ഡു​ക​ൾ നേ​ടി ഡി​ജി​റ്റ​ൽ ട്ര​ൻ​സ്ഫോ​ർ​മേ​ഷ​ൻ സൊ​ലൂ​ഷ​ൻ​സ് ക​ന്പ​നി​യാ​യ യു​എ​സ്ടി. ഇ​ന്ത്യ​യി​ൽ വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ദ്യ വ​ക്താ​വും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​വ​രു​ന്ന ആ​ദ്യ​ത്തെ ഗ്രൂ​പ്പു​മാ​ണ് അ​വ​താ​ർ. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ വൈ​വി​ധ്യ​ങ്ങ​ൾ, നീ​തി, അം​ഗീ​കാ​രം എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പ​ങ്കാ​ളി​ത്ത​ത്തി​നും അ​വ​താ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്നു. അ​വ​താ​ർ സം​ഘ​ടി​പ്പി​ച്ച സേ​ഗ്യു സെ​ഷ​നി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്.
ലിം​ഗ വൈ​വി​ധ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ഗ​ൽ​ഭ​രാ​യ വ​നി​താ നേ​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും വി​ജ​യ​ഗാ​ഥ​ക​ളും സേ​ഗ്യു സെ​ഷ​നി​ൽ അ​വ​ത​രി​പ്പി​ച്ചു.
യു​എ​സ്ടി ബം​ഗ​ളൂ​രു കേ​ന്ദ്ര​ത്തി​ലെ നൗ​യു (നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് വി​മ​ണ്‍ അ​സോ​സി​യേ​റ്റ്സ്) ടീ​മാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വ​നി​ത​ക​ൾ​ക്ക് പി​ന്തു​ണ തേ​ടു​ന്ന​തി​നും പ​ര​സ്പ​രം പ​ഠി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു മി​ക​ച്ച വേ​ദി​യാ​യാ​ണ് നൗ ​യു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.